A tangy dried-fish curry
ഉണക്ക മീൻ കറി
Ingredients
250 g dried sardines; 1 onion; 1 tomato; ½ cup grated coconut; 1 teaspoon chilli powder; ¼ teaspoon turmeric; tamarind to taste; curry leaves; 1 tablespoon oil.
ചേരുവകൾ
- ഉണക്ക മത്തി — 250 ഗ്രാം
- സവാള — 1
- തക്കാളി — 1
- തേങ്ങ ചിരവിയത് — ½ കപ്പ്
- മുളകുപൊടി — 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി — ¼ ടീസ്പൂൺ
- പുളി — രുചിക്കനുസരിച്ച്
- കറിവേപ്പില
- എണ്ണ — 1 ടേബിൾസ്പൂൺ
Method
- Clean and prepare the dried fish according to the pack instructions. Adjust soaking and the salt in your recipe to suit the fish.
- Soften the onion in oil with curry leaves. Add tomato, chilli and turmeric, then cook until the tomato softens.
- Blend the coconut with a little water. Add it with tamarind water and enough water for a gravy. Simmer, add the fish, and cook through gently. Taste before adding extra salt.
തയ്യാറാക്കുന്ന വിധം
- പാക്കറ്റിലെ നിർദേശങ്ങൾ അനുസരിച്ച് ഉണക്കമീൻ വൃത്തിയാക്കി തയ്യാറാക്കുക. മീനിലെ ഉപ്പിന്റെ അളവനുസരിച്ച് കുതിർക്കുന്ന സമയവും കറിയിൽ ചേർക്കുന്ന ഉപ്പും ക്രമീകരിക്കുക.
- എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും ചേർത്ത് സവാള മൃദുവാകുന്നതുവരെ വഴറ്റുക. തക്കാളിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് തക്കാളി മൃദുവാകുന്നതുവരെ വേവിക്കുക.
- തേങ്ങ അല്പം വെള്ളം ചേർത്ത് അരയ്ക്കുക. ഈ അരപ്പും പുളിവെള്ളവും കറിക്കാവശ്യമായ വെള്ളവും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. മീൻ ചേർത്ത് ഇളക്കുമ്പോൾ പൊടിഞ്ഞുപോകാതെ ശ്രദ്ധിച്ച് പൂർണമായി വേവിക്കുക. രുചിച്ചുനോക്കിയശേഷം മാത്രം ആവശ്യമെങ്കിൽ കൂടുതൽ ഉപ്പ് ചേർക്കുക.