Dried prawn chammanthi
ഉണക്ക ചെമ്മീൻ ചമ്മന്തി
Ingredients
½ cup dried prawns; 1 cup grated coconut; 2 dried red chillies; 2 shallots; a small piece of tamarind; curry leaves.
ചേരുവകൾ
- ഉണക്ക ചെമ്മീൻ — ½ കപ്പ്
- തേങ്ങ ചിരവിയത് — 1 കപ്പ്
- ഉണക്കമുളക് — 2
- ചെറിയ ഉള്ളി — 2
- പുളി — ഒരു ചെറിയ കഷണം
- കറിവേപ്പില
Method
- Clean the prawns as directed on the pack. Toast them in a dry pan over gentle heat until cooked through and fragrant.
- Briefly toast the chillies and curry leaves. Let everything cool slightly.
- Pulse with coconut, shallots and tamarind into a coarse mixture. Taste before adding salt. Serve freshly prepared with rice.
തയ്യാറാക്കുന്ന വിധം
- പാക്കറ്റിലെ നിർദേശങ്ങൾ അനുസരിച്ച് ചെമ്മീൻ വൃത്തിയാക്കുക. എണ്ണ ചേർക്കാത്ത ചട്ടിയിൽ ചെറുതീയിൽ, പൂർണമായി വെന്ത് മണം വരുന്നതുവരെ വറുത്തെടുക്കുക.
- ഉണക്കമുളകും കറിവേപ്പിലയും അല്പനേരം വറുത്തെടുക്കുക. എല്ലാം ചെറുതായി തണുക്കാൻ അനുവദിക്കുക.
- ചെമ്മീൻ, ഉണക്കമുളക്, കറിവേപ്പില, തേങ്ങ, ചെറിയ ഉള്ളി, പുളി എന്നിവ ചേർത്ത് മിക്സിയിൽ ഇടവിട്ട് അടിച്ച് തരിയുള്ള ചമ്മന്തിയാക്കുക. രുചിച്ചുനോക്കിയശേഷം മാത്രം ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. തയ്യാറാക്കിയ ഉടൻ ചോറിനൊപ്പം വിളമ്പാം.